( ഖിയാമഃ ) 75 : 18

فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ

അങ്ങനെ നാം അത് വായിച്ചുതന്നാല്‍ അപ്പോള്‍ ആ വായനയാണ് നീ പിന്‍ പറ്റേണ്ടത്. 

ഗ്രന്ഥം അവതരിച്ച ക്രമത്തിലല്ല ക്രോഢീകരിച്ചിട്ടുള്ളത്. മുന്‍ സൂക്തത്തില്‍ പറ ഞ്ഞതുപോലെ ഓരോ സൂക്തവും അവതരിക്കുമ്പോള്‍ തന്നെ അത് ഇന്നയിന്ന സൂറത്തു കളില്‍ എത്രാമത്തെ സൂക്തമായി രേഖപ്പെടുത്തണമെന്ന് എല്ലാം വലയം ചെയ്ത അല്ലാ ഹുതന്നെ നിര്‍ദ്ദേശിക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രവാചകന്‍റെ നിര്‍ദ്ദേശപ്രകാരം എഴു ത്തുകാര്‍ അപ്പപ്പോള്‍ അത് എഴുതി സൂക്ഷിക്കുകയും എല്ലാ വര്‍ഷവും റമളാന്‍ മാസത്തില്‍ മലക്ക് ജിബ്രീല്‍ പ്രവാചകനെക്കൊണ്ട് അത് വായിപ്പിച്ച് നോക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്‍റെ തന്നെ നിര്‍ദ്ദേശമനുസരിച്ച് വായിച്ചുകൊടുക്കപ്പെടുകയും ക്രോഢീകരി ക്കപ്പെടുകയും ചെയ്ത ഗ്രന്ഥം സൂറത്ത് ബഖറ മുതല്‍ താഴോട്ടാണ് വായിക്കേണ്ടതും ആശയം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗന്ഥവും; 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്ര ന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും; 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വി ശദീകരിച്ച അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അത് ആദ്യാവസാനം ക്രമത്തില്‍ ആത്മാ വ് പങ്കെടുത്ത് വായിച്ചും കേട്ടും മനസ്സിലാക്കുകയാണ് ഇക്കാലത്ത് വിശ്വാസി ചെയ്യേണ്ട ത്. എന്നാല്‍ ഇന്ന് പ്രവാചകനെ പിന്‍പറ്റാതെ കള്ളവാദികളെ പിന്‍പറ്റുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഗ്രന്ഥത്തിനും നാഥന്‍ പ്രവാ ചകനിലൂടെ വിശദീകരിച്ചതിനും നേരെ വിരുദ്ധമായി ഇടത്തുനിന്നാണ് അഥവാ അവസാനഭാഗത്ത് നിന്നാണ് വായിക്കാനും ആശയമില്ലാതെ ഹൃദിസ്ഥമാക്കാനും പഠിക്കുന്ന തും പഠിപ്പിക്കുന്നതും. അവസാനഭാഗമായ അമ്മ ജുസ്അ്ല്‍ അടങ്ങിയിട്ടുള്ള സൂറത്തു കള്‍ നമസ്കാരത്തില്‍ പാരായണം ചെയ്യാന്‍ എളുപ്പമാണെന്നാണ് അതിനുള്ള അവരു ടെ ന്യായീകരണം. എന്നാല്‍ ഗ്രന്ഥം കണ്ടുകൊണ്ട് വായിക്കലാണ് കാണാതെ വായിക്കുന്ന തിനേക്കാള്‍ ഏറ്റവും ഉത്തമമെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ ന മസ്കാരം, നോമ്പ,് ഹജ്ജ,് ഉംറ തുടങ്ങിയ കര്‍മ്മങ്ങളൊന്നും സ്വീകരിക്കുകയില്ല എന്ന് മാത്രമല്ല, പിഴയായി നരകകുണ്ഠമാണ് അവര്‍ക്ക് ലഭിക്കുക എന്ന് 9: 67-68; 18: 101; 25: 34, 65-66; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ഫുജ്ജാറുകളായ അക്കൂട്ടര്‍ വായിച്ചിട്ടു ള്ളതാണ്. അങ്ങനെ ഇവരുടെ കാര്യത്തില്‍ അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാ തെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും അവര്‍ കാഫിറായിക്കൊണ്ടാണ് ജീവന്‍ വെടിയുക എ ന്നും 9: 125 ല്‍ പറഞ്ഞത് പുലര്‍ന്ന് കഴിഞ്ഞിരിക്കുകയാണ്. 2: 186; 3: 10; 7: 8-9; 15: 44 വി ശദീകരണം നോക്കുക.