وَعَدَ اللَّهُ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ وَرِضْوَانٌ مِنَ اللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ
വിശ്വാസികളായ പുരുഷന്മാരോടും വിശ്വാസികളായ സ്ത്രീകളോടും അല്ലാ ഹു താഴ്ഭാഗങ്ങളിലൂടെ നദികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗ്ഗപ്പൂന്തോപ്പുകള് വാഗ്ദാനം ചെയ്തിട്ടുണ്ട്, അവര് അതില് നിത്യവാസികളായിരിക്കും, ആ നിത്യാ നുഗ്രഹസ്വര്ഗ്ഗപ്പൂന്തോപ്പുകളില് അവര്ക്ക് പാവനമായ വസതികളുമുണ്ടായിരി ക്കും, അതിനെല്ലാം പുറമെ അല്ലാഹുവില് നിന്നുള്ള തൃപ്തിയും-അതാകുന്നു ഏറ്റവും വലുത്, അത് മാത്രമാകുന്നു മഹത്തായ വിജയം.
വിശ്വാസിയാകാനുള്ള നാഥന്റെ സമ്മതപത്രമായ അദ്ദിക്ര് കൊണ്ട് വിശ്വാസിയാവുകയും അത് ലോകര്ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്ത്തനങ്ങളില് മുഴുകുകയും ചെ യ്യുന്ന വിശ്വാസികളാണ് ഭൂമിയിലെ ഏറ്റവും നല്ല ജീവികളെന്നും, അവര്ക്ക് അവരുടെ നാഥന്റെ പക്കലുള്ള പ്രതിഫലം താഴ്ഭാഗങ്ങളിലൂടെ നദികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗപ്പൂന്തോപ്പുകളാണെന്നും, അവര് അതില് എന്നെന്നും നിത്യവാസികളായിരിക്കുമെന്നും, അല്ലാഹു അവരെത്തൊട്ടും അവര് അവനെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അതാണ് തന്റെ നാഥനെ ഭയപ്പെട്ട് ജീവിക്കുന്നവര്ക്കുള്ളത് എന്നും 98: 7-8 ല് പറഞ്ഞിട്ടുണ്ട്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി 3: 136; 7: 43 സൂക്തങ്ങളില് വിവരിച്ച പ്രകാരം നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഏഴാം ഘട്ടത്തില് അനന്തരമെടുക്കുന്നതിനുവേണ്ടി സ്വര്ഗം പണിയേണ്ടതുണ്ട് എന്ന വസ്തുത മനസ്സിലാ ക്കി പ്രവര്ത്തിക്കുന്നവരായതിനാല് 7: 205-206 ല് വിവരിച്ച പ്രകാരം അദ്ദിക്ര് ലോകര്ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നവരും 1000 സമുദായങ്ങളില് പെട്ട ജീവികളുടെ ക്ഷേമം മുന്നില് കണ്ടുകൊണ്ട് സ്വര്ഗം പണിയുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. അവര്ക്ക് അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്ഗം ചോദിച്ചുവാങ്ങാവുന്നതാണെന്ന് 25: 15-16 ല് പറഞ്ഞിട്ടുണ്ട്. 2: 25; 7: 22 സൂക്തങ്ങളില് പറഞ്ഞ വിശ്വാസികളായ പുരുഷന്മാരും സ്ത്രീക ളും ഒരേ രൂപത്തില് ലൈംഗികാവയവങ്ങളില്ലാതെയാണ് സ്വര്ഗത്തില് പ്രവേശിപ്പിക്കപ്പെടുക. 9: 111; 10: 64; 40: 9; 44: 57; 57: 12 എന്നീ സൂക്തങ്ങള് അവസാനിക്കുന്നത് 'അത് മാത്രമാണ് മഹത്തായ വിജയം' എന്ന് പറഞ്ഞു കൊണ്ടാണ്. 2: 157; 4: 133; 8: 2-4 വിശദീകരണം നോക്കുക.