( യൂനുസ് ) 10 : 95

وَلَا تَكُونَنَّ مِنَ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ فَتَكُونَ مِنَ الْخَاسِرِينَ

നീ ഒരിക്കലും അല്ലാഹുവിന്‍റെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കു ന്നവരില്‍ പെട്ടുപോവുകയുമരുത്, അങ്ങനെയായാല്‍ നീ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടുപോകുന്നതുമാണ്.

2: 89; 5: 10, 86; 82: 14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അനുയായികളും നരകക്കുണ്ഠത്തിന്‍റെ സഹവാസികളാണ്. 6: 55; 7: 40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ് അവര്‍. 2: 26-27; 9: 31 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലക്ഷ്യബോധം നഷ്ടപ്പെട്ടവരും, 15: 44 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തി ന്‍റെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവരുമായ ഇത്തരം മിഥ്യാവാദിക ളും കാഫിറുകളുമായ ഫുജ്ജാറുകളാണ് 40: 78, 85 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സ ത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കപ്പെടുമ്പോള്‍ നഷ്ടപ്പെട്ടവരാവുക. 2: 119-121; 7: 8-9; 10: 39 വിശദീകരണം നോക്കുക.