وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ
നിനക്ക് ഉറപ്പ് ലഭിക്കുന്നതുവരെ നിന്റെ നാഥനെ മാത്രം സേവിക്കുകയും ചെ യ്യുക.
'ഉറപ്പ് ലഭിക്കുന്നതുവരെ നിന്റെ നാഥനെ മാത്രം സേവിക്കുക' എന്ന് പറഞ്ഞാല്‍ മ രണം വരെ അല്ലാഹുവിനെ മാത്രം സേവിക്കുക എന്നാണ്. സ്വര്ഗ്ഗത്തിലേക്കുതന്നെയാ ണ് പോകുന്നതെന്ന് ഉറപ്പ് വരുത്താനുള്ള ത്രികാലജ്ഞാനിയുടെ വചനങ്ങളായ ത്രികാലജ്ഞാനമാണ് അദ്ദിക്ര്‍. 56: 95-96 ല്‍, നിശ്ചയം ഇത് ഉറപ്പായ സത്യം തന്നെയാണ്, അ പ്പോള്‍ നിന്റെ മഹാനായ നാഥന്റെ നാമം നീ പരിശുദ്ധപ്പെടുത്തുക എന്നും; 69: 51-52 ല്‍, നിശ്ചയം ഇത് ഉറപ്പ് നല്കുന്ന സത്യം തന്നെയാണ്, അപ്പോള്‍ നിന്റെ നാഥന്റെ മഹത്തായ നാമം നീ പരിശുദ്ധപ്പെടുത്തുക എന്നും പറഞ്ഞിട്ടുണ്ട്. അഥവാ ഒരു കാര്യത്തിലും സം ശയമില്ലാത്തവിധം പൂര്‍ണ്ണമായ ഉറപ്പ് ലഭിക്കുന്നതിനുവേണ്ടിയുള്ളതാണ് അത്. 69: 49-50 ല്‍, നിശ്ചയം നമുക്ക് അറിയാം, നിങ്ങളില്‍ അതിനെ തള്ളിപ്പറയുന്നവരുണ്ട്, നിശ്ചയം കാഫിറുകള്‍ക്ക് അത് ഒരു ദുഃഖഹേതു തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്.
2: 39; 4: 140 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുന്ന കപടവി ശ്വാസികളും അതിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളും തന്നെയാണ് നരക വാസികളായ കാഫിറുകള്‍. അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാ ണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഭ്രാന്തന്മാര് പിശാചിനെ സേവിക്കുന്നവരായതിനാ ല്‍ മരണസമയത്ത് ദുഃഖത്തോടുകൂടി പിശാചിനെ കാണുന്നതാണെന്ന് 75: 24 ല്‍ പറഞ്ഞിട്ടു ണ്ട്. നരകക്കുണ്ഠത്തിന്റെ 7 കവാടങ്ങളിലൊന്നായ സഖറിലേക്കുള്ള ഇവരോട് 'എന്താ ണ് നിങ്ങളെ സഖറിലേക്ക് എത്തിച്ചത്' എന്ന് വിശ്വാസികള്‍ ചോദിക്കുമ്പോള്‍ 'ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടി ഞങ്ങള്‍ നമസ്കരിച്ചിരുന്നില്ല; ഞങ്ങള്‍ വിശ്വാസി കളെ പരിഹസിക്കുന്നവരോടൊപ്പം പരിഹസിക്കുന്നവരും വിധിദിവസത്തെ നിഷേധി ക്കുന്നവരുമായിരുന്നു, ഞങ്ങള്‍ക്ക് മരണം ആസന്നമാകുന്നതുവരെ' എന്ന് അവര്‍ മറുപ ടി നല്‍കുന്നതാണ് എന്ന് 74: 43-47 ല്‍ പറഞ്ഞിട്ടുണ്ട്. കാഴ്ചയും കേള്‍വിയും ഉണ്ടായിട്ട് ദിക്രീ എന്ന ഗ്രന്ഥം കാണാത്തവരും കേള്‍ക്കാത്തവരുമാണ് നരകക്കുണ്ഠത്തിലേക്കു ള്ള കാഫിറുകള്‍ എന്ന് 18: 101 ല്‍ പറഞ്ഞിട്ടുണ്ട്. 8: 22; 14: 26 ലും വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ പ്രവാചകന്റെ സമുദായ ത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ ഈ ഫുജ്ജാറുകള്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാ ണ് 38: 8 ല്‍ പറഞ്ഞ ദിക്രീ-അദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ഇ വര്‍ക്ക് ബോധ്യം വരിക. 2: 2-5; 6: 130; 7: 40 വിശദീകരണം നോക്കുക.