الَّذِينَ قَالُوا لِإِخْوَانِهِمْ وَقَعَدُوا لَوْ أَطَاعُونَا مَا قُتِلُوا ۗ قُلْ فَادْرَءُوا عَنْ أَنْفُسِكُمُ الْمَوْتَ إِنْ كُنْتُمْ صَادِقِينَ
സ്വയം കുത്തിയിരിക്കുകയും യുദ്ധത്തിനുപോയി വധിക്കപ്പെട്ടവരെക്കുറിച്ച് അവരുടെ സഹോദരന്‍മാരോട്: അവര്‍ ഞങ്ങളെ അനുസരിച്ചിരുന്നുവെങ്കില്‍ വധിക്കപ്പെടുമായിരുന്നില്ലല്ലോ എന്ന് പറയുന്നവരുമാണ് അവര്‍, നീ പറയു ക: നിങ്ങള്‍ നിങ്ങളുടെ സ്വന്തത്തെത്തൊട്ട് മരണത്തെ പ്രതിരോധിക്കുവീന്‍- നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍!
അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും അവരവരെക്കുറിച്ചുമുള്ള ശരിയായ ധാരണയില്ലാത്ത കപടവിശ്വാസികള്‍ എക്കാലത്തും മരണം ഒരു നഷ്ടമായിട്ടാണ് കാണുക. ജീവിതലക്ഷ്യം മറന്നവര്‍ പരലോകത്തിന് പ്രാധാന്യം കൊടുക്കുന്നതിന് പകരം ഐഹികലോകത്തിനാണ് പ്രാധാന്യം കൊടുക്കുക. അവരവരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ അനന്തരഫലമായിട്ടാണ് അപകടം സംഭവിക്കുന്നത് എന്ന കാര്യമൊന്നും അവര്‍ ഓര്‍മ്മിക്കുകയുമില്ല. ആകാശഭൂമികളില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും അല്ലാഹു നേരത്തെ നിശ്ചയിച്ചതാണെന്നും ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും 6: 59; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22; 64: 11 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 51 ല്‍, അല്ലാഹു രേഖപ്പെടുത്തിയിട്ടുള്ളതല്ലാത്തതൊന്നും ഒരിക്കലും ഞങ്ങള്‍ക്ക് ബാധിക്കുകയില്ല എന്ന് പറയാന്‍ പ്രവാചകനോടും വിശ്വാസികളോടും കല്‍പിക്കുന്നു. ആത്മാവിനെ പരിഗണിക്കാതെ ജഡത്തിന് പ്രാധാന്യം കൊടുക്കുന്ന കപടവിശ്വാസികള്‍ കാര്യകാരണ ബന്ധത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവനാണ് അല്ലാഹു എന്ന് തിരിച്ചറിയാത്തവരാണ്. ഭൗതികജീവിതത്തോട് ഒട്ടിപ്പിടിച്ച, പിശാചിനാല്‍ പിന്‍പറ്റപ്പെട്ട അവര്‍ മരണത്തിന് കാര്യകാരണ ബന്ധങ്ങള്‍ അന്വേഷിക്കുന്നവരാണ്. പരലോകം കൊണ്ട് വിശ്വസിക്കാത്ത അത്തരം കപടന്മാരോട്: മറ്റുള്ളവരുടെ മരണത്തെ തടയാന്‍ സാധിക്കുമെന്ന നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളുടെ മരണത്തെത്തൊട്ട് നിങ്ങള്‍ പ്രതിരോധിക്കുക എന്ന് പറയാനാണ് ഈ സൂക്തത്തിലൂടെ വിശ്വാസിയോട് കല്‍പിക്കുന്നത്. 3: 145, 154; 9: 55 വിശദീകരണം നോക്കുക.