( മുജാദിലഃ ) 58 : 9

يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَىٰ ۖ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാ ണെങ്കില്‍-അപ്പോള്‍ കുറ്റകരമായും ശത്രുതാപരമായും പ്രവാചകനെ ധിക്കരി ച്ചുകൊണ്ടും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്, പുണ്യം കൊണ്ടും സൂക്ഷ്മതകൊണ്ടും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയും ചെയ്യുക, ഏതൊരുവനിലേക്കാണോ നിങ്ങള്‍ പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുക, ആ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക.

ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ 2: 146; 6: 20 സൂക്തങ്ങളില്‍ വി വരിച്ച പ്രകാരം അതില്‍ നിന്നാണ് പ്രപഞ്ചനാഥനെക്കൊണ്ടും പ്രവാചകന്മാരെക്കൊ ണ്ടും മലക്കുകളെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടുമെല്ലാമുള്ള വിശ്വാസം രൂപപ്പെടു ത്താന്‍ സാധിക്കുക. 48: 6 ല്‍ പറഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും ഉള്‍പ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രവാചകനെ ത ള്ളിപ്പറഞ്ഞ് 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും മുപ്പതാമത്തെ കള്ളവാ ദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഏറ്റവും വലിയ തി ന്മ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കലാണ്. 3: 21-22; 4: 115; 47: 32 വിശദീകരണം നോക്കുക.

അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അമാനത്തായ അദ്ദിക്ര്‍ 35: 32 ല്‍ വിവരിച്ച പ്രകാരം അനന്തരമെടുത്തിട്ടുള്ളത് പ്രവാചകന്‍റെ ജനതയാണ്. അവരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ആയിരത്തില്‍ തൊള്ളായിരത്തി തൊ ണ്ണൂറ്റി ഒമ്പത് പേരും ആത്മാവിനോട് അക്രമം കാണിച്ചവരാണ്. അവരുടെ മരണസമയ ത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും അവര്‍ വായിച്ചിട്ടുണ്ട്. അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിന് വേ ണ്ടി അല്ലാഹു ഇറങ്ങിവരികയോ പ്രവാചകന്മാരെ നിയോഗിക്കുകയോ ഇല്ല. അപ്പോള്‍ മനുഷ്യരടക്കം കരയിലും കടലിലുമുള്ള ആയിരം സമുദായങ്ങള്‍ക്ക് അല്ലാഹുവിനെ കീര്‍ത്തനം ചെയ്യാനുള്ള അവസരം നിലനിര്‍ത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്റിന്‍റെ പ്രചരണത്തിന് വേണ്ടി വിശ്വാസികള്‍ക്ക് രഹസ്യസംഭാഷണങ്ങളും തന്ത്രങ്ങളും നട ത്താവുന്നതാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീ കരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 5: 2; 9: 53-55; 35: 40-45 വിശദീകരണം നോക്കുക.