( ഹൂദ് ) 11 : 16

أُولَٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ

അക്കൂട്ടര്‍, പരലോകത്തില്‍ അവര്‍ക്ക് നരകമല്ലാതെ മറ്റൊന്നും ലഭിക്കാത്തവ രാണ്, ഇവിടെ അവര്‍ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നതെല്ലാം പാഴായിപ്പോയി രിക്കും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം മിഥ്യയുമായിരുന്നു.

18: 103-105 ല്‍, നീ ചോദിക്കുക: പ്രവൃത്തികള്‍ നഷ്ടപ്പെടുന്നവര്‍ ആരാണെന്ന് നാം നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരട്ടെയോ? അവരുടെ ഇഹത്തിലെ പ്രയത്നങ്ങള്‍ ലക്ഷ്യം പിഴച്ചിരിക്കുന്നു, എന്നാല്‍ അവര്‍ കണക്കുകൂട്ടുന്നത് അവര്‍ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത് ഏറ്റവും നല്ലതാണെന്നാണ്. അക്കൂട്ടരാണ് തങ്ങളുടെ ഉടമയുടെ സൂക്തങ്ങളെയും അവനെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചവര്‍, അതിനാല്‍ അക്കൂ ട്ടരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിപ്പോയി, അപ്പോള്‍ വിധിദിവസം നാം അവരുടെ പ്രവര്‍ ത്തനങ്ങള്‍ക്ക് യാതൊരു തൂക്കവും നല്‍കുന്നതല്ല എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യന് അ വന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവര്‍ത്തന ങ്ങള്‍ സ്വീകരിക്കപ്പെടാന്‍ 2: 186 ല്‍ രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യന്‍റെ ഏഴ് ഘ ട്ടങ്ങളില്‍ നാലാം ഘട്ടത്തിലുള്ള ഭൂമിയിലെ നിയോഗലക്ഷ്യം ഏഴാം ഘട്ടത്തിലേക്ക് സ്വര്‍ഗം പണിയാന്‍ വേണ്ടിയാണ്. ഗ്രന്ഥം കിട്ടിയിട്ട് പ്രസ്തുത ലക്ഷ്യമില്ലാതെ ജീവിക്കുന്നവരെല്ലാം തന്നെ നരകത്തിലേക്കുള്ളവരാണ്. അപ്പോള്‍ വിശ്വാസികള്‍ 1: 4 ല്‍ 'ഞങ്ങള്‍ സേവിക്കുന്നത് നിന്നെ മാത്രമാണ്, അതിന് ഞങ്ങള്‍ നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന് പറയുമ്പോള്‍; ഞങ്ങളെ നീ ഏഴാം ഘട്ടത്തിലേക്ക് വേ ണ്ട സ്വര്‍ഗ്ഗം ഇവിടെ പണിയുന്ന ആയിരത്തില്‍ ഒന്നാക്കേണമേ എന്നാണ് മനസ്സിലുണ്ടാ കേണ്ടത്. 39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിധിദിവസം പ്രവര്‍ത്തനങ്ങള്‍ തൂ ക്കാനുള്ള ത്രാസ്സ് സത്യമായ അദ്ദിക്റാണെന്ന് തിരിച്ചറിഞ്ഞ അവര്‍ അദ്ദിക്റിന്‍റെ 40 പേ രുകളും സത്യപ്പെടുത്തി ജീവിക്കുന്നവരാണ്. സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാതെ മിഥ്യ പിന്‍പറ്റുന്ന ഫുജ്ജാറുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഉടയാനുള്ള തി ന്മകളാണെന്ന് 17: 81; 34: 29; 40: 78 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി ഇന്ന് അനുവര്‍ത്തിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 201-202; 7: 8-9; 25: 23 വിശദീകരണം നോക്കുക.