( അല്‍ ബഖറ ) 2 : 41

وَآمِنُوا بِمَا أَنْزَلْتُ مُصَدِّقًا لِمَا مَعَكُمْ وَلَا تَكُونُوا أَوَّلَ كَافِرٍ بِهِ ۖ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا وَإِيَّايَ فَاتَّقُونِ

നിങ്ങളോടൊപ്പമുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് ഞാന്‍ അവതരിപ്പിച്ച വേദം കൊണ്ട് നിങ്ങള്‍ വിശ്വസിക്കുകയും അതിനെ നിഷേധിക്കുന്നവരില്‍ ഒന്നാമന്മാരാകാതിരിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ എന്‍റെ സൂക്തങ്ങള്‍ കൊണ്ട് കുറഞ്ഞ വില വാങ്ങാതിരിക്കുകയും ചെയ്യുവിന്‍, നിങ്ങള്‍ എന്നെമാത്രം സൂക്ഷിക്കുന്നവരാണെങ്കില്‍!

അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദിക്റില്‍ മുമ്പ് വ ന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങി യിട്ടുണ്ട് എന്നും അത് അവയെയെല്ലാം സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതു മാണ് എന്നും 5: 48 ല്‍ വിവരിച്ചിട്ടുണ്ട്. നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥ ങ്ങളിലെല്ലാം പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചും പ്രവാചകന് അവതരിപ്പിക്കപ്പെടാനുള്ള ഗ്രന്ഥത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് ഗ്രന്ഥത്തെയും പ്രവാചക നെയും അവരുടെ സന്താനങ്ങളെ അറിയുന്നതിലുപരി അറിയുമെന്ന് 2: 146; 6: 20 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു നബിമാരോട് പ്രതിജ്ഞ വാങ്ങിയതും ഓര്‍ക്കേണ്ടതാണ്: നിങ്ങള്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും നല്‍കുകയും പിന്നെ നിങ്ങളോടൊപ്പമുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് എന്‍റെ പ്രവാചകന്‍ വരികയും ചെയ്താല്‍ നിങ്ങള്‍ അവനെക്കൊണ്ട് വിശ്വസിക്കുകയും അവനെ സഹായിക്കുകയും തന്നെ വേണം, നിങ്ങള്‍ കരാര്‍ ചെയ്യുകയും എന്നോടുള്ള ആ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു വോ? അപ്പോള്‍ അവര്‍ എല്ലാവരും പറഞ്ഞു: ഞങ്ങള്‍ കരാര്‍ ചെയ്തു. അല്ലാഹു പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുക, ഞാനും നിങ്ങളോടൊപ്പം സാക്ഷികളില്‍ പെട്ടവന്‍ തന്നെയാണ് എന്ന് 3: 81 ലും; നിങ്ങള്‍ അത് മനുഷ്യര്‍ക്ക് വെളിവാക്കു കതന്നെ വേണം, മൂടിവെക്കരുത് എന്ന് ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന് അല്ലാഹു പ്രതിജ്ഞ വാങ്ങിയതായി 3: 187 ലും പറഞ്ഞിട്ടുണ്ട്. 

ഗ്രന്ഥം കൊണ്ട് വിശ്വസിക്കുക എന്നുപറഞ്ഞാല്‍ വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ മനസ്സിലാക്കി അതിലെ വിധിവിലക്കുകള്‍ പിന്‍പറ്റേണ്ടവിധം പിന്‍ പറ്റുക എന്നാണ്. നിങ്ങള്‍ അതിനെ നിഷേധിക്കുന്നവരില്‍ ഒന്നാമന്മാരാകാതിരിക്കുവീന്‍ എന്ന് പറഞ്ഞത് അന്ന് പ്രവാചകന്‍റെ കാലത്തുള്ള ജൂതക്രൈസ്തവരോടാണെങ്കില്‍ ഇന്ന് അതിനെ നിഷേധിക്കുന്നതില്‍ ഒന്നാമന്മാരായിട്ടുള്ള, കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളോടാണ്. അവരിലെ വിചാരണ ഇല്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികള്‍ അറിഞ്ഞിട്ട് അത് മൂടിവെക്കുന്നവരാണെങ്കില്‍ അവരുടെ അനുയായികള്‍ വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകളാണ്. അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ ഇവര്‍ തന്നെ യാണ് ഇന്ന് ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മ നിറഞ്ഞവരും കരയിലെ ദുഷ്ടജീവികളുമെന്ന് 8: 22; 98: 6 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 6: 26 ല്‍ വിവരിച്ച പ്രകാരം അവര്‍ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുക യോ ചെയ്യുന്നില്ല; അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല. 3: 199 ല്‍, നിശ്ചയം വേദക്കാരില്‍ ചിലര്‍ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവരും നിങ്ങളിലേക്ക് ഇറക്കപ്പെട്ടതുകൊണ്ടും അവരിലേക്ക് ഇറക്കപ്പെട്ടതുകൊണ്ടും വിശ്വസിക്കുന്നവരും അല്ലാഹുവിനെ ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്നവരുമായുണ്ട്, അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കൊണ്ട് കുറഞ്ഞ വില വാങ്ങുന്നവരുമ ല്ല, അവര്‍ക്ക് അവരുടെ നാഥന്‍റെ പക്കല്‍ അവരുടെ പ്രതിഫലമുണ്ട്, നിശ്ചയം അല്ലാഹു വളരെ വേഗത്തില്‍ കണക്കുനോക്കുന്നവനാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 2: 174-176; 48: 6; 56: 82 വിശദീകരണം നോക്കുക.