( അത്തൗബ ) 9 : 37

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ ۖ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ ۚ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ

നിശ്ചയം 'നസീഅ്' നിഷേധത്തില്‍ ഒരു വര്‍ദ്ധനവ് മാത്രമാകുന്നു, അതുമൂലം ഈ കാഫിറുകളായവര്‍ കൂടുതല്‍ വഴിതെറ്റിക്കപ്പെടുന്നു, അവര്‍ ചില വര്‍ഷങ്ങളില്‍ ഒരു മാസത്തിനെ യുദ്ധം അനുവദിക്കപ്പെട്ടതാക്കുന്നു, മറ്റുചില വര്‍ഷങ്ങ ളില്‍ അതേ മാസത്തിനെ യുദ്ധം നിഷിദ്ധമാക്കപ്പെട്ടതുമാക്കുന്നു, അല്ലാഹു യു ദ്ധം നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണവുമായി യോജിക്കാന്‍ വേണ്ടി, അ പ്പോള്‍ അവര്‍ അല്ലാഹു നിരോധിച്ചതിനെ അനുവദനീയമാക്കുന്നു, അവരുടെ ഈ ദുഷ്ചെയ്തികള്‍ അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു, ഇത്തരം കാ ഫിറുകളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയുമില്ല.

യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങളി ല്‍ ചിലതില്‍ യുദ്ധം അനുവദനീയമാക്കുകയും പകരം അനുവദനീയമായ മാസങ്ങളില്‍ യുദ്ധം നിഷിദ്ധവുമാക്കി എണ്ണം കണക്കാക്കിയിരുന്നതിനെയാണ് നസീഅ് എന്ന് പറഞ്ഞി രുന്നത്. അതുപോലെ ചന്ദ്രവര്‍ഷപ്രകാരം ഹജ്ജ് വ്യത്യസ്ത കാലാവസ്ഥകളില്‍ മാറിവരുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയും എല്ലാ വര്‍ഷവും ഹജ്ജ് സുഖപ്രദമായ കാലാവസ്ഥയില്‍ ആകുന്നതിനുവേണ്ടിയും മുശ്രിക്കുകള്‍ ചന്ദ്രവര്‍ഷക്കലണ്ടറിനുപകരം ചിലപ്പോള്‍ സൂര്യവര്‍ഷക്കലണ്ടറിനെ ആശ്രയിച്ചിരുന്നു. 2: 65-66 ല്‍ വിവരിച്ച പ്രകാരം ജൂതര്‍ സാബത്ത് നാളില്‍ മത്സ്യം പിടിക്കുന്നതിനെ വിരോധിച്ചത് മറികടക്കുന്നതിനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ് ധിക്കാരപൂര്‍വം മത്സ്യം പിടിച്ചപ്പോള്‍ അവരെ നിന്ദ്യന്മാരായ കുരങ്ങുകളായി മാറ്റുകയുണ്ടായി. എന്നാല്‍ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ഇല്ലാത്തതിനാലാണ് മക്കാമുശ്രിക്കുകളെ 8: 19 ല്‍ വിവരിച്ച പ്രകാരം മാസങ്ങള്‍ മാറ്റിമറിച്ചതിന്‍റെ പേരില്‍ ശി ക്ഷിക്കാതിരുന്നത്. ഭൂമിയുടെ കേന്ദ്രമായ മക്കയില്‍ ഖിബ്ല സ്ഥാപിച്ചത് മനുഷ്യര്‍ക്കിടയില്‍ ഏകദൈവത്തിന്‍റെ കാര്യത്തിലും മനുഷ്യരുടെ ഐക്യത്തിന്‍റെ കാര്യത്തിലും ഭിന്നി പ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് എന്ന് 2: 150 ല്‍ വിവരിച്ചിട്ടുണ്ട്. 4: 150 ല്‍ വിവരിച്ച പ്രകാരം വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന, അറബിഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ ജീവിത മേഖലകളിലൊന്നും തന്നെ ഖിബ്ലയെ അംഗീകരിക്കുന്നവരല്ല. അങ്ങനെ അവര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നോമ്പും പെരുന്നാളുമെല്ലാം കൊണ്ടുനടക്കുന്നത് അതാതു പ്രദേശങ്ങളില്‍ ചന്ദ്രോദയം ദര്‍ശിക്കുന്നതിനെ അടിസ്ഥാനമാക്കി വ്യത്യസ്ത ദിനങ്ങളിലായാണ്. അതുവഴി അവര്‍ 41: 37 ന്‍റെ കല്‍പന തള്ളിപ്പറഞ്ഞുകൊണ്ട് ചന്ദ്രന് സാഷ്ടാംഗം പ്രണമിക്കുന്ന ഏക ജനതയായി അധഃപതിച്ചിരിക്കുകയാണ്. 83: 17 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള 'സി ജ്ജീന്‍' പട്ടികയിലുള്ള ഇക്കൂട്ടര്‍ എല്ലാ പ്രവാചകന്മാരും നബിമാരും വിശ്വാസികളും നി ര്‍വ്വഹിച്ച, 19: 58 ല്‍ വിവരിച്ച പ്രകാരം 'നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങള്‍ വിവരി ച്ച് കേള്‍പ്പിക്കപ്പെടുമ്പോള്‍' നിര്‍വ്വഹിക്കേണ്ട ഒറ്റ സാഷ്ടാംഗ പ്രണാമം നിര്‍വഹിക്കാത്ത വരും, 22: 18 ല്‍ പറഞ്ഞ ശിക്ഷ ബാധകമായവര്‍ നിര്‍വ്വഹിക്കുന്ന, ആത്മാവ് പങ്കെടുക്കാ തെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില്‍ കോഴികൊത്തും വേഗത്തില്‍ സാഷ്ടാംഗം നിര്‍വഹിക്കുന്നവരുമാണ്. യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ക്ക് ഹീനമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് 4: 151 ല്‍ പറഞ്ഞിട്ടുണ്ട്.

8: 53 ല്‍ വിവരിച്ച പ്രകാരം ഒരു ജനത അവരുടെ ജീവിതരീതി സ്വയം മാറ്റുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതി മാറ്റുകയില്ല എന്ന് ഇക്കൂട്ടര്‍ മാത്രമാണ് വായിച്ചിട്ടുള്ള ത്. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ഫുജ്ജാറുകളായ ഈ കെട്ടജനത 43: 36-39 ല്‍ വിവരിച്ച പ്രകാരം അവരുടെ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റാത്തതുകാരണം പിശാചുകൂട്ടുകാരനാണ് ഹീനമായ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം അവര്‍ക്ക് അലങ്കാരമായി തോന്നിപ്പിക്കുന്നത്. 2: 234; 6: 73, 133; 8: 48-51 വിശദീകരണം നോക്കുക.