നിഷ്പക്ഷവാന് ഒരു സന്താനത്തെ തെരഞ്ഞെടുക്കുക എന്നത് യോജിച്ചതേ അല്ല.
112: 1-4 സൂക്തങ്ങളില്‍, നീ പറയുക: അവന് അല്ലാഹു ഏകനാകുന്നു. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെ ടുന്നവനുമാണ്. അവന് ജനിച്ചിട്ടില്ല, അവന് ജനിപ്പിച്ചിട്ടുമില്ല. അവന് തുല്ല്യനായി ആരും തന്നെയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 17: 43, 111; 42: 11 സൂക്തങ്ങളില്‍ അവനെപ്പോലെ ഒരു വസ്തുവും ഇല്ല, അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് എന്ന് വിവരിച്ചിട്ടുണ്ട്. 6: 100; 9: 30; 18: 4-5 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ കാലത്തുള്ള മക്കാമുശ്രിക്കുകളും ജൂതക്രൈസ്തവരും 'അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു' എന്ന് വാ ദിച്ചവരായിരുന്നു. എന്നാല്‍ ഇന്നത്തെ ജൂതരോ ക്രൈസ്തവരോ ഇത്തരം സൂക്തങ്ങളൊന്നും തന്നെ വായിക്കുന്നവരല്ല. 35: 32 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത അന്ത്യപ്രവാചകന്റെ ജനതയുടെ ബാധ്യതയാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ജാതി, മത, വംശ, വര്‍ണ്ണ, ലിംഗ, ഭാഷ, ദേശ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് ഇത്തരം തെറ്റായ വിശ്വാസങ്ങള്‍ അവരെക്കൊണ്ട് തിരുത്താനും യഥാര്‍ത്ഥ വിശ്വാസം രൂപപ്പെടുത്താനും ശ്രമി ക്കല്‍. എന്നാല്‍ നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന അവരിലെ ഫുജ്ജാറുകള്‍ നാഥന്റെ ആളുകളാണെന്ന് മിഥ്യയായി വാദിക്കുന്നവരാണ്. 2: 85; 5: 33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ക്ക് ഇവിടെ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണുള്ളത്. 5: 72, 116-120; 9: 31-33 വിശദീകരണം നോക്കുക.
2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെ ക്കൊണ്ടും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയുമാണെങ്കില് അവര്‍ക്ക് അവരുടെ പ്രതിഫ ലം അവരുടെ നാഥന്റെ പക്കലുണ്ട്, അവ രുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 10: 17; 19: 58-59; 21: 24-25 വിശദീകരണം നോക്കുക.