( അല്‍ ബഖറ ) 2 : 196

وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۖ وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ بِهِ أَذًى مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ فَإِذَا أَمِنْتُمْ فَمَنْ تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۚ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَنْ لَمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ

അല്ലാഹുവിനുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുക, ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍ സാധ്യമായ ബലി നിര്‍വ്വഹിക്കുക, ബലിമൃഗം അതിന്‍റെ സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യരുത്, ഇനി നിങ്ങളില്‍ നിന്ന് വല്ലവനും രോഗിയാവുകയോ തലയില്‍ വല്ല ഉപദ്രവമുണ്ടാവുകയോ ചെയ്താല്‍ നോമ്പുകൊണ്ടോ ദാനം കൊണ്ടോ ബലി കൊണ്ടോ അതിന് പ്രായശ്ചി ത്തം നല്‍കണം, നിങ്ങള്‍ നിര്‍ഭയരായ അവസ്ഥയില്‍ നിങ്ങളില്‍ ഒരാള്‍ ഉംറയില്‍ നിന്ന് വിരമിച്ച് ഹജ്ജുവരെ സുഖമെടുക്കുന്ന പക്ഷം ബലിയില്‍ നിന്ന് സാധ്യമായത് നല്‍കണം, ഇനി നിങ്ങളില്‍ ബലിയര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ മൂന്നു ദിവസം ഹജ്ജിന്‍റെ നാളുകളിലും ഏഴുദിവസം വീട്ടില്‍ തിരിച്ചെത്തിയ ശേഷവും വ്രതമനുഷ്ഠിച്ച് പത്ത് ദിവസം പൂര്‍ത്തിയാക്കണം, അത് മസ്ജിദുല്‍ ഹറമിന്‍റെ പരിസരവാസികളില്‍ പെടാത്തവര്‍ക്കാണ്, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ അറിയുകയും ചെയ്യുക-നിശ്ചയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണ്.

ഈ സൂക്തം ഹജ്ജ്, ഉംറ എന്നീ കര്‍മങ്ങളുടെ നിയമനിര്‍ദ്ദേശങ്ങള്‍ പഠിപ്പിക്കുന്നു. 10: 100 ല്‍ പറഞ്ഞ വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസിയാകാതെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയവയൊന്നും സ്വീകരിക്കപ്പെടുകയുമില്ല എന്നുമാത്രമല്ല, 2: 186; 7: 8-9; 18: 103 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ആത്മാവ് പങ്കെടുക്കാതെ ഇത്തരം കര്‍മങ്ങള്‍ ചെയ്തതിന് പിഴയായി 25: 34, 65-66; 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠമാണ് ലഭിക്കുക. താമസിയാതെ അവസാനത്തെ ഖലീഫയായ മഹ്ദിയുടെ ആഗമനം ഇജാസില്‍ പ്രഖ്യാപിക്കുന്നതാണ്. അതോടുകൂടി 'പാമ്പ് മാളത്തിലേക്ക് ഉള്‍വലിയുന്നതുപോലെ ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍ ഇജാസിലേക്ക് ഉള്‍വലിയും' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചത് സത്യപ്പെട്ടുകൊണ്ട് ലോകത്തെല്ലായിടത്തുമുള്ള ജനവിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസി-വിശ്വാസിനികള്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതാണ്. ശേഷം 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അടങ്ങിയ ഫുജ്ജാറുകള്‍ അവിടെ നിന്നും പുറത്താക്കപ്പെടുന്നതും അത്തരക്കാര്‍ക്ക് ഇജാസിലേക്ക് പ്രവേശനം വിലക്കപ്പെടുന്നതുമാണ്. 2: 211; 8: 13, 25; 59: 4, 7 തുടങ്ങിയ സൂക്തങ്ങളും 'നിശ്ചയം അല്ലാഹു അതികഠിനമായി ശിക്ഷിക്കുന്നവനാണ്' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. 2: 66, 174-175; 3: 96-97; 22: 29 വിശദീകരണം നോക്കുക.