قَالَ رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنْتَ أَرْحَمُ الرَّاحِمِينَ
അവന് പറഞ്ഞു: എന്റെ നാഥാ, എനിക്കും എന്റെ സഹോദരനും നീ പൊറുത്തു തരികയും ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനുമാകുന്നു.
2: 64; 4: 113; 6: 157; 10: 57 തുടങ്ങി 65 സൂക്തങ്ങളില്‍ പറഞ്ഞ കാരുണ്യം എന്ന പേ രുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്നവര്‍ മാത്രമേ സജ്ജനങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുകയുള്ളൂ എന്ന് 7: 196 ലും 76: 31 ലും പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥനില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അ ദ്ദിക്റിനെ മുറുകെപ്പിടിച്ചവര്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തിലായി എന്ന് 2: 256; 3:101 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവ രാണെങ്കിലും 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരായതിനാല്‍ 4: 150-151 ല്‍ പറഞ്ഞ പ്രകാ രം യഥാര്‍ത്ഥ കാഫിറുകളാണ്. അതുകൊണ്ട് 2: 186 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാ കാതെയുള്ള അവരുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അത് അ വര്‍ക്ക് വഴികേട് വര്‍ധിപ്പിക്കുകയാണ് ചെയ്യുക. 1: 2; 2: 105; 7: 52-53; 11: 118-119 വിശദീക രണം നോക്കുക.